തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

തൃശൂർ എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെൻ്ററിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടിൽ ഗോപാലകൃഷ്‌ണനും, കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.

Also Read; ദില്ലി മെട്രോ ട്രെയിനില്‍ വസ്ത്രം കുടുങ്ങി; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

തീ ഉയരുന്നതു കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയർ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.

Also Read; കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News