കൊല്ലത്ത് സാനിറ്ററി കടയിൽ വൻ തീപിടുത്തം

കൊല്ലം കാവനാട് വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ആർഎസ്എസ് സാനിറ്ററി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. രാവിലെ പത്തരയോടെ കാവനാട് മണിയത്ത് പ്രവർത്തിക്കുന്ന പെയിന്റ്, ഇലക്ട്രിക്, സാനിറ്ററി ഉൽപ്പന്നങ്ങളുടെ വില്പന കേന്ദ്രത്തിലായിരുന്നു തീപിടുത്തം. പത്തോളം യൂണിറ്റ് അഗ്നിശമന സേന എത്തി തീ അണച്ചു. കട പൂർണ്ണമായും അഗ്നിക്ക് ഇരയായി. വലിയ നഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടായത്.

Also Read; കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക; കേന്ദ്രത്തെ വിമർശിച്ച് എം മുകുന്ദൻ

തീപിടുത്തത്തിൽ സമീപത്തുണ്ടായിരുന്ന ഒരു വാഹനവും കത്തി നശിച്ചു. അവധി ദിവസമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്ന് ചവറ എംഎൽഎ ഡോക്ടർ സുജിത്ത് വിജയൻപിള്ള പറഞ്ഞു.

Also Read; ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം? പൊതുസ്ഥലത്ത് പുരുഷന്മാർക്കുള്ള അതേ അവകാശം സ്ത്രീകൾക്കുമില്ലേ? സയനോര ഫിലിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News