കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം. മത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്ന ഷെഡുകളില്‍ ആണ് തീ പടര്‍ന്നത്. മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റും, താനൂരില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

READ ALSO:ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ബോട്ടുകളിലേക്കുള്ള ഇന്ധനം, മത്സ്യബന്ധന വലകള്‍, ജനറേറ്റര്‍, പ്ലാസ്റ്റിക് ബോക്‌സുകള്‍ തുടങ്ങിയവ സൂക്ഷിച്ച ഷെഡുകള്‍ക്കാണ് തീ പിടിച്ചത്. 25ഓളം താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.

READ ALSO:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News