ഫയര്‍ ഡാന്‍സ് പാളി; നിലമ്പൂരില്‍ യുവാവിന് പൊള്ളലേറ്റു

മലപ്പുറം നിലമ്പൂര്‍ പാട്ടുത്സവ വേദിയില്‍ ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാന്‍സ് ടീമിലെ സജിയ്ക്ക് ആണ് പരിക്കേറ്റത്

രാവിലെ 11 മണിയോടെയാണ് അപകടം. വായയില്‍ മണ്ണണ്ണ ഒഴിച്ച് ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം. പരിപാടി തുടങ്ങിയ ഉടനേ അപകടമുണ്ടായി. തീ പെട്ടെന്ന് മുഖത്തേക്ക് പടരുകയായിരുന്നു.

Also Read: ദുബൈയിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ഇനി മുതല്‍ ‘ബുര്‍ജ് ഖലീഫ’

യുവാവിന്റെ മുഖത്തും കഴുത്തിലും ദേഹത്തും സാരമായ പൊള്ളലേറ്റു. പന്തം ഉയര്‍ത്തിപ്പിടിച്ചതിന്റെ അകലം കുറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ സജിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്നാണ് നിലമ്പൂര്‍ പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News