പാസഞ്ചര്‍ ട്രെയിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു, വീഡിയോ

മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു. 8 കോച്ചുകളുള്ള ഡെമുവിന്റെ 5 കോച്ചുകളാണ് കത്തിനശിച്ചത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. ആളപായമില്ല. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പശ്ചിമ റെയില്‍വെ അറിയിച്ചു.

Also Read : കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസ്; സി കെ സുബൈറിനും പി കെ ഫിറോസിനും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെടുത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തില്‍ അഞ്ച് കോച്ചുകള്‍ പൂര്‍ണ്ണമായ് കത്തി നശിച്ചു.

Also Read : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം; യുവതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News