95 അടിയോളം മണ്ണ് മാറ്റി; വറ്റിക്കും തോറും വെള്ളം നിറയുന്നു; കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം ദുഷ്‌കരം

വിഴിഞ്ഞത്ത് കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നിലവില്‍ 95 ആടിയോളം മണ്ണ് മാറ്റി. ഇനി എത്ര താഴ്ചയുണ്ടെന്നതില്‍ വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായാണ് തുടരുന്നത്.

മണ്ണ് മാറ്റുംതോറും കൂടുതല്‍ കല്ലും മണ്ണും വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. വെള്ളം വറ്റിക്കും തോറും കൂടുതല്‍ വെള്ളം നിറയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. കിണര്‍ കുഴിക്കുന്ന തൊഴിലാളികളും അഗ്നിരക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Also read- മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം മുക്കോലയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കിണറിലെ മണ്ണുമാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് തൊഴിലാളി കുടുങ്ങുകയായിരുന്നു. ഇരുപതു വര്‍ഷത്തിലധികമായി മുക്കോലയ്ക്കു സമീപം താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ആണ് അപകടത്തില്‍പ്പെട്ടത്.

Also read-‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

90 അടിയോളം താഴ്ചയുള്ള കിണറില്‍ നാലു ദിവസം കൊണ്ട് കോണ്‍ക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. കിണറിലെ വെള്ളം വറ്റിച്ച ശേഷം മുന്‍പ് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ജോലി തുടരുന്നതിനിടയില്‍ താഴെ നേരിയ മണ്ണിടിച്ചില്‍ കണ്ടതിനെത്തുടര്‍ന്ന് കയറാന്‍ തുടങ്ങുമ്പോഴാണ് കിണറിന്റെ മധ്യഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് വെള്ളവും മണ്ണും കൂടി ഇടിഞ്ഞു വീണതെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News