‘ഞാനേ ദേവിയാ’, ദേവന്‍ വരുന്നുണ്ട്’; സ്വയം ദേവിയെന്ന് അവകാശപ്പെട്ട് കിണറ്റില്‍ ചാടിയ സ്ത്രീയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

സ്വയം ദേവിയെന്ന് അവകാശപ്പെട്ട് കിണറ്റില്‍ ചാടിയ സ്ത്രീയെ ഫയര്‍ഫോഴ്‌സ് അതിസാഹസികമായി രക്ഷിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. കുന്നിക്കോട് മേലില പാലവിളയില്‍ ലതികയെയാണ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. വീട്ടുമുറ്റത്തുള്ള മുപ്പതടി താഴ്ചയിലുള്ള കിണറ്റിലാണ് ലതിക ചാടിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

Also read- റോഡിലൂടെ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു; രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നുള്ള നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ താഴ്ന്നുപോകാതെ കയറില്‍ തൂങ്ങി നില്‍ക്കുന്ന ലതികയെയാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പത്തനാപുരം ഫയര്‍ഫോഴ്‌സിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് കിണറ്റില്‍ ഇറങ്ങി ലതികയെ കരയ്ക്ക് കയറ്റുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലതികയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ താന്‍ ദേവിയാണെന്ന് ലതിക വിളിച്ചു പറയുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. അതിന് മറുപടിയായി ദേവന്‍ വരുന്നുണ്ടെന്നും പേടിക്കേണ്ടെന്നും മറ്റൊരാള്‍ പറയുന്ന സംഭാഷണവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ലതിക ഇടയ്ക്ക് കിണറ്റില്‍ ചാടാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Also Read- മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​ വീ​ണു; അ​നു​ഭ​വ​ങ്ങ​ള്‍ പങ്കുവെച്ച് സീരിയൽ താരം സി​നി വ​ര്‍​ഗീ​സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News