വൈക്കത്ത് 30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങി തെങ്ങുകയറ്റ തൊഴിലാളി; ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി

വൈക്കം തലയാഴം ഉല്ലലയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഉല്ലല സ്വദേശി പുത്തൻപുരയ്ക്കൽ സാജുവിനെയാണ് 30 അടി ഉയരത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. തെങ്ങുകയറ്റ യന്ത്രത്തിൽ ഇരുകാലുകളും കുടുങ്ങി തലകീഴായി കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. വൈക്കം അഗ്നി രക്ഷാസേനയുടെ 2 യൂണിറ്റ് അംഗങ്ങൾ തെങ്ങിൽ കയറി ആളെ കെട്ടി നിർത്തി. തുടർന്ന് സാഹസികമായി താഴെ ഇറക്കി ഫയർഫോഴ്സ് വാഹനത്തിൽ വൈക്കം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. സാജു അപകട നില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.

Also Read; തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News