ചേര്‍ത്തലയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; തീയണച്ചു

ആലപ്പുഴ ചേര്‍ത്തലയിലെ തീപിടിത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് അഗ്നിശമന യൂണിറ്റ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആളപായമില്ല.

also read- ചേര്‍ത്തലയില്‍ വന്‍ തീപിടിത്തം

പുലര്‍ച്ചെ സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപടര്‍ന്നു പിടിക്കുന്നത് ആദ്യം കണ്ടത്. ചില്ലു ഭിത്തിയിലൂടെ അകത്ത് വയര്‍ കത്തുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി.

also read- ചന്ദ്രന് തൊട്ടരികെ; ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News