മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ തീപിടിത്തം; ആറ് മരണം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ആറു മരണം. ഔറംഗാബാദിലെ ഛത്രപതി സാംബാജി നഗറിൽ പുലർച്ചെ 2 മണിക്കാണ് സംഭവം. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങി കിടന്നിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇത് വരെ കണ്ടെത്താനായില്ല.

Also read:പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫാറുകളുമായി കേരള പൊലീസ്

പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News