പട്‌നയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം ; മൂന്ന് മരണം

ബീഹാറിലെ പാട്‌നയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മരണം. പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പട്‌ന റെയില്‍വേ ജംഗ്ഷന് സമീപമുള്ള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീയണയ്ക്കാന്‍ അഗ്നിശമന സേന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം തള്ളി വിജിലൻസ്

സ്റ്റേഷന്‍ റോഡിന് സമീപമുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഇവിടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കാനും സാധ്യതയുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News