പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു. രാത്രി 11.15 ഓടെയാണ് പേരാമ്പ്രയിലെ ബാദുഷ മെറ്റല്‍സ് ആന്റ് ഹോം അപ്ലൈയിന്‍സസ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍തീപിടിത്തം ഉണ്ടായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.

ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെയാണ് പേരാമ്പ്രയിലെ ബാദുഷ മെറ്റല്‍സ് ആന്റ് ഹോം അപ്ലൈയിന്‍സസ്ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടിച്ചത്. കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീആളിപ്പടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കടകള്‍ അടച്ച് ഉടമകളും ജീവനക്കാരും പോയതിനു ശേഷമായിരുന്നുസംഭവം.

ഇതുകൊണ്ടാണ് വന്‍ ദുരന്തം ഒഴുവായത്. പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി തുടങ്ങി12ഓളം ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News