തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തമുണ്ടായി. പാര്‍ക്കിനുള്ളിലെ ടാറ്റ എലക്സി കമ്പനിക്കുള്ളില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്.
ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപ്പിടുത്തം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്.
അതിനിടെ, കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന് മാത്യുവിന്റെ മകന് ലെനീഷ് റോബിന്റേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്ന കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ലെനീഷ് റോബിന്. എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാന്‍ ഡിസംബര്‍ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് വയയ്ക്കലില്‍ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ കാര്‍ ആദ്യമായി കണ്ടത്. തുടര്‍ന്ന് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here