ഗ്യാസ് സ്റ്റൗവിൽ തീ കുറയുന്നത് അടുക്കളയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ്. സ്ഥിരമായി സ്റ്റൗ ഉപയോഗിക്കുമ്പോൾ പൊടികളും മറ്റും അടിഞ്ഞാണ് തീ കുറയുന്നത്. ഇത് അടുക്കളിയിൽ വേഗം പാചകം നടത്തുന്നതിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ അടുക്കളിയിലെ ഈ പ്രശ്നം വേഗം പരിഹരിക്കാവുന്നതാണ്.
ബർണറിൽ നിന്നും ആവശ്യത്തിന് തീ ലഭിക്കാതെ വരുമ്പോൾ സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുകയായിരിക്കും എല്ലാവരും ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ പറ്റുന്നതാണ്.
Also Read: ഊണ് കഴിഞ്ഞിട്ട് ഒരു മധുരമൂറും ലൈം ആയാലോ ? ബേക്കറി സ്‌റ്റൈലില്‍ തയ്യാറാക്കാം
ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകാനുള്ള കാരണം ട്യൂബിനകത്ത് ചെറിയ പൊടികളോ മറ്റോ അടിയുന്നത് കൊണ്ടാകാം. ട്യൂബ് ക്ലീൻ ചെയ്യുന്നതിന് ആദ്യം തന്നെ സ്റ്റൗവിൽ നിന്നും ബർണറിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചെടുത്ത് മാറ്റുക. സിലിണ്ടറിൽ നിന്നും സ്റ്റൗവിലേക്ക് കണക്ട് ചെയ്തു വെച്ചിട്ടുള്ള പൈപ്പിന്റെ സ്റ്റീൽ ഭാഗത്തെ ഓട്ടകളിൽ ഒരു സൂചി ഉപയോഗിച്ച് ചെറുതായി കുത്തി കൊടുക്കുക. ഇത് ആ ഭാഗത്തെ പൊടികളെ മാറ്റും.
കൗണ്ടർ ടോപ്പിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും മറ്റും കളയാനായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. സ്ക്രബ്ബറിൽ അല്പം ടൂത്ത്പേസ്റ്റ് എടുത്ത് അത് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് തുടച്ചു കളയാവുന്നതാണ്. സ്റ്റൗ മുഴുവനായും ക്ലീൻ ചെയ്ത ശേഷം അതിന് ചുറ്റും അല്പം പൗഡർ വിതറി കൊടുക്കുകയാണെങ്കിൽ ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കാനും സാധിക്കുന്നതാണ്.
ഒരു പാത്രത്തിൽ അല്പം ഉപ്പും, ടൂത്ത് പേസ്റ്റും, വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തിട്ട് ഈ മിശ്രിതം ലൈറ്ററിന്റെ കറപിടിച്ച ഭാഗങ്ങളിൽ തുടച്ചു കൊടുക്കുകയാണെങ്കിൽ ലൈറ്ററും വെട്ടിതിളങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here