കാസർഗോഡ് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

കാസർഗോഡ്പഞ്ചായത്തിലെ കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കൽ തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിൽ തീ ആളിപ്പടർന്നതോടെ പ്രദേശത്ത് പുക വ്യാപിച്ചു. ഉപ്പള, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാ സേനയുടെയും റവന്യു വകുപ്പുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാവിലെ വരെയുള്ള ശ്രമകരമായ ദൗത്യത്തിനൊടുവിൽ രണ്ട് പ്ലാൻ്റിലെയും തീയണച്ചു. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പൊലീസിന് നിർദേശം നൽകി… അന്തരീക്ഷ മലിനീകരണത്തിൻ്റെ അളവ്  പരിശോധിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.

ALSO READ: പത്തുലക്ഷം പേരെ ചൊവ്വയിലെത്തിക്കാന്‍ മസ്‌ക്; പിന്നില്‍ വമ്പന്‍ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News