മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് തീപിടിത്തം

മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാണ് എന്നാണ് വിവരം. ഹരിത കർമസേന ശേഖരിച്ച് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പഞ്ചായത്ത്, കൃഷിഭവൻ ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് തീപിടുത്തമുണ്ടായത്.

ALSO READ: ഗാസയിൽ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ നിശ്ചലം, മരണസംഖ്യ 8000 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News