ബം​ഗ്ലാദേശിൽ റസ്റ്റോറന്റിൽ തീപിടിത്തം; 43 മരണം

ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Also read:സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

അഗ്നിരക്ഷാസേന 75 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ14 പേർ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News