തിരുവനന്തപുരം സിറ്റി പോലീസ് എസ്.സി.ടി.എല്‍ (തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി), കെ.എ.എസ്.ഇ (കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സ്), പൊതുവിദ്യാഭ്യാസ വകുപ്പ്, എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം സിറ്റിയിലെ സ്‌കുളുകളിലെ ബാക്ക് ബെഞ്ചുകളിലെ ആണ്‍കുട്ടികള്‍ക്കായി ‘അഗ്‌നിപറവകള്‍’ എന്ന വേറിട്ട പരിപാടി ആരംഭിച്ചു.
തിരുവനന്തപുരത്ത് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നതിനായി തൈക്കാട് മോഡല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സിനെ തിരഞ്ഞെടുത്തു. ഈ പരിപാടി ആദ്യമായി കൊച്ചി മട്ടാഞ്ചേരി വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ വിജയകരമായി നടത്തിയിട്ടള്ളതും, മട്ടാഞ്ചേരി എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീ.ഫാസില്‍ ആണ് ഈ പരിപാടിയുടെ ആശയം രൂപീകരിച്ചത്, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീമതി ജിഷയാണ് ആയത് നടത്തിയത്.തിരുവനന്തപുരത്ത് തൈക്കാട് മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പ്രമോദാണ് പ്രോഗ്രാം സൂപ്പര്‍വൈസര്‍.
100 ദിവസത്തെ പരിപാടിയാണ്. 5 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പും 95 ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയുമാണ് ഇത് ആരംഭിക്കുന്നത്. പിന്നാമ്പുറങ്ങളിലെ അംഗങ്ങളുടെ മനോഭാവം പുനഃക്രമീകരിക്കുന്നതില്‍ ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അവരുടെ ജീവിതസാഹചര്യങ്ങളെ പുതുമയുള്ളതാക്കി വീക്ഷിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസനം, ആത്മാഭിമാനം വളര്‍ത്തല്‍, പൊതുസംസാരം, അക്കാദമിക്, സ്‌പോര്‍ട്‌സ്, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കു ന്നതിനും ഏറ്റവും പ്രധാനമായി അവരുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതിനും ഇത് അവരെ സഹായിക്കുന്നു. മെന്റര്‍മാര്‍, മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍, പൊതുവ്യക്തികള്‍, ഹീലേഴ്‌സ്, രക്ഷിതാക്കള്‍, വിവിധ മേഖല കളിലെ അറിയപ്പെടുന്ന വിഷയ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് ടി പ്രോഗ്രാം നടത്തുന്നത്. തൈക്കാട് മോഡല്‍ സ്‌കൂള്‍ ഫോര്‍ ബോയ്സില്‍ പൈലറ്റ് പ്രോഗ്രാമിന്റെ പ്രവര്‍ത്തനം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവന്‍കുട്ടി അവലോകനം ചെയ്തിട്ടുള്ളതാണ്.
Also Read: ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ
സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ശ്രീ അരുണ്‍ വിജയന്‍ ഐഎഎസ്, കെ.എ.എസ്.ഇ എം.ഡി ശ്രീമതി വീണാ മാധവന്‍ ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ഷാനവാസ് ഐഎഎസ്, കെ.എ.എസ്.ഇ സി.ഒ.ഒ ശ്രീ വിനോദ് എന്നിവര്‍ കുട്ടികളെ സന്ദര്‍ശിച്ച് ആശയ വിനിമയം നടത്തിയിട്ടുള്ളതാണ്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ നാഗരാജു ചകിലം IPS ആണ് പരിപാടിയുടെ രക്ഷാധികാരി. അഗ്‌നിപറവകള്‍ പരിപാടിയുടെ വിജയത്തി നായി എല്ലാ വകുപ്പുകളെയും, ഏകോപിപ്പിക്കുന്നതും. ഉപദേശകരുമായും അധ്യാപകരുമായും, രക്ഷിതാക്കളുമായും, വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവാദിക്കുകയും ചെയ്തിട്ടുള്ളതും, കന്റ്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷാഫി, എസ്. ഐ ഷാജി എന്നിവരുടെ സജീവ പിന്തുണയോടെയാണ് ടി പരിപാടികള്‍ നടത്തപ്പെടുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here