ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

Moving train Caught Fire

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു.

ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിലാണ് അപകടം സംഭവിച്ചത്. ട്രെയിനിലെ ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്ന് ഷോർട്ട് സർക്യൂട്ട് വഴി തീപ്പൊരി ഉണ്ടാകുകയും അത് പടക്കത്തിൽ വീണ് തീപിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Also Read: അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്ത് ഇസ്രയേല്‍; ഗാസയില്‍ കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ മരിച്ചു

ട്രെയിനിന്റെ ഒരു ഭാഗത്ത് തീപിടിക്കുകയും ഉടൻ തന്നെ അത് പുകയിൽ മൂടുകയും ചെയ്തതായി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.ഫോറൻസിക് വിദഗ്ധരർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട് കൂടിതൽ അന്വേളണങ്ങൾ നടത്തിവരുകയാണെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

Also Read: ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

സംഭവസ്ഥലത്തിന് സമീപത്തു നിന്നും റെയിൽവേ ട്രാക്കിൽ പൊട്ടാസ് തോക്കുകൾ അടങ്ങിയ ചാക്കും റെയിൽവേ പൊലീസ് കണ്ടെത്തി. പരിുക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംപ്ല റെയിൽവേ സ്റ്റേഷന് സമീപം അഗ്നിശമന സേനയെത്തി തീയണക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here