ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനം.  2025 ജനുവരി ഒന്നു വരെയാണ് വിലക്ക്. പടക്കത്തിൻ്റെ നിർമാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.

ALSO READ: തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

ദില്ലിയിലെ എന്‍സിടിയുടെ പ്രദേശത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിതരണവും നിരോധിച്ചിട്ടുണ്ട്. ശൈത്യകാലത്തിലേക്ക് നീങ്ങുന്ന ദില്ലിയില്‍ വായുമലിനീകരണ തോത് വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News