ദുരന്തമുഖങ്ങളിൽ നാടിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ വകവയ്ക്കാതെ സേവനം അനുഷ്ഠിക്കുന്നവരാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും ജോലി നിർവഹിക്കുന്ന അഗ്നി രക്ഷാസേന ജീവനക്കാരോട് നാടിനുള്ള ആദരമാണ് ഫയർ സർവീസ് മെഡലുകൾ എന്നും അദ്ദേഹം ജീവനക്കാർക്ക് ഫയർ മെഡൽ സമ്മാനിച്ചതിനെ പറ്റി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദുരന്തമുഖങ്ങളിൽ നാടിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ വകവയ്ക്കാതെ സേവനം അനുഷ്ഠിക്കുന്നവരാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ. അവരുടെ ധീരതയും ത്യാഗോജ്ജ്വലമായ സേവനങ്ങളും സമൂഹത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രധാനമാണെന്നത് ഈയടുത്തുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ഘട്ടത്തിലും നമ്മൾ തിരിച്ചറിഞ്ഞതാണ്. തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന അഗ്നി രക്ഷാസേന ജീവനക്കാരോട് ഈ നാടിനുള്ള ആദരമാണ് ഇന്ന് വിതരണം ചെയ്ത ഫയർ സർവീസ് മെഡലുകൾ. ഇക്കൊല്ലം അഭിനന്ദനാർഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാർക്ക് ഫയർ മെഡൽ സമ്മാനിച്ചു. അതോടൊപ്പം ആധുനിക ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. പുരസ്കാരം നേടിയവർ കാഴ്ചവച്ച മാതൃക സേനയ്ക്കാകെ പ്രചോദനമാകട്ടെ. പുരസ്കാര ജേതാക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here