കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കമുകിന്‍കോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടില്‍ ശ്രീമതിയാണ് അറുപത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം.

also read- ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥളത്തെത്തി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും ശ്രീമതി വെള്ളത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥയിലായിരുന്നു. ഉടന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ്.സുജന്‍ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളില്‍ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശ്രീമതിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

also read- വാഗ്ദാനം നിറവേറ്റിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ബിജെപി വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News