പിറന്നാളാഘോഷത്തില്‍ വെടിവെപ്പ്; 4 പേര്‍ മരിച്ചു

അമേരിക്കയില്‍ ജന്മദിന പാര്‍ട്ടിക്കിടയില്‍ വെടിവെപ്പ്. അലബാമയിലുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും പതിനഞ്ചില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അലബാമയിലെ ഡാഡെവില്ലയിലാണ് സംഭവം അരങ്ങേറിയത്. ഒരു യുവാവിന്റെ ജന്മദിനാഘോഷത്തിനിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേയ്ക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പുണ്ടായത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവസ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുള്ളതായും പരിക്കേറ്റ നിരവധി കൗമാരക്കാരെ അവിടെ നിന്നും പ്രദേശത്തെ ആശുപത്രികളിലേയ്ക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമേരിക്കയില്‍ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയാവുകയാണ്. മാര്‍ച്ച് 27 ന് ടെന്നസിയിലെ നാഷ്വില്ലെയിലെ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News