ഇരിപ്പിടം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ദില്ലിയിലെ പബ്ബിൽ വെടിവെപ്പ്

PUB

സൗത്ത് ദില്ലിയിൽ പബ്ബിൽ വെടിവെപ്പ്. ഇരിപ്പിടം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജരുമായി തർക്കത്തിലേർപ്പെട്ട യുവാക്കൾ ആണ് പബ്ബിനുള്ളിൽ വെടിയുതിർത്തത്. സംഭവത്തിൽ അഹമ്മദ് എന്ന യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് അഹമ്മദ് എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ; ആലപ്പുഴയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ദില്ലി സത്യ നികേതൻ ഏരിയയിലെ ലവ് ബൈറ്റ്സ് കഫെ എന്ന പബ്ബിൽ ആയിരുന്നു സംഭവം. ജന്മദിന പാർട്ടി ആഘോഷിക്കാൻ ജഹാംഗീർപുരിയിൽ നിന്നെത്തിയ യുവാക്കളാണ് തർക്കത്തിലേർപ്പെട്ടത്. ഇരിപ്പിട ക്രമീകരണത്തെ ചൊല്ലി സംഘവും പബ് മാനേജരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.  വാക്കേറ്റം പെട്ടെന്ന് അക്രമാസക്തമായി, യുവാക്കളിൽ ഒരാൾ പബ്ബിനുള്ളിൽ വെടിയുതിർക്കുകയായിരുന്നു.

ALSO READ; ആ കണ്ണുകളിലെ തിളക്കം ഞാൻ മറക്കില്ല; ചർച്ചയായി മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തർക്കത്തിൽ പ്രകോപിതനായ അഹമ്മദ് എന്നയാൾ കുറച്ച് റൗണ്ട് വെടിവച്ചു.  എന്നാൽ, ആർക്കും പരിക്കില്ല. പിന്നീട് പബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News