ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്. മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Also Read:അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്; തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പി സി ജോര്‍ജ്

ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News