മണിപ്പൂരില്‍ വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലുണ്ടായ വെടിവെയ്പ്പില്‍ 13 മരണം. തെങ്‌നൗപാല്‍ ജില്ലയില്‍ ഇന്ന് രാവിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് വെടിവെയ്പ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെയ്തു വില്ലേജിലാണ് 13 പേരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

READ ALSO:സ്രാവിന്റെ ആക്രമണത്തിൽപെട്ട യുവതി മരിച്ചു

മരിച്ചവര്‍ പ്രദേശവാസികളല്ലെന്നാണ് പ്രാഥമിക നിഗമനം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്നത്. അതേസമയം പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുരക്ഷ സേന പറഞ്ഞു.

2023 മെയ് മാസത്തില്‍ മെയ്തെയ്- കുകി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അക്രമമുണ്ടാകുന്നത് വടക്കുകിഴക്കന്‍ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. 150 പേരാണ് കലാപത്തിലും അക്രമത്തിലും പൊലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.

READ ALSO:പീരുമേട്ടില്‍ 9 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ചു; ബേക്കറി ജീവനക്കാരന്‍ അറസ്റ്റില്‍

കേരളത്തിലെ ഒട്ടുമിക്ക ഗ്രൗണ്ടുകള്‍ക്കും നവകേരള സദസിന് എത്തുന്ന ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരും നാടിന്റെ പുരോഗതിക്കായി ഒരുമിക്കുന്ന സന്ദേശമാണ് നവകേരള സദസ് നല്‍കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളുമുണ്ടായപ്പോള്‍ പകച്ചു നില്‍ക്കാതെ ജനങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരള സദസ്സിനെ ബഹിഷ്‌കരിച്ചവരെ ബഹിഷ്‌കരിച്ചു കൊണ്ടാണ് ഈ ജനങ്ങള്‍ മുഴുവന്‍ നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി മുളങ്കുന്നത്തു കാവിലെ ആരോഗ്യ സര്‍വകലാശാല ഗ്രൗണ്ടിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. വിവിധ ആവശ്യങ്ങളുമായി എത്തിയവരുടെ പരാതികള്‍ സ്വീകരിക്കാനും നവകേരള സദസ്സില്‍ ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News