വ്യത്യസ്ത വിഭവങ്ങള്‍ പാചകം ചെയ്ത് ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറയുടെ പാമ്പ് കറിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ തല്ലലും തലോടലും. യൂട്യൂബില്‍ കഴിഞ്ഞ ദിവസം ഫിറോസ് പങ്കുവെച്ച ‘വറുത്തരച്ച പാമ്പ് കറിയ്ക്ക്’ ആണ് സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ചത്. മലയാളി അത്ര പരിചയിച്ചിട്ടില്ലാത്ത ‘പാമ്പ് വിഭവം’ വിയറ്റ്‌നാമില്‍ വെച്ചാണ് ഫിറോസ് തയാറാക്കിയിട്ടുള്ളത്.
വിയറ്റ്‌നാമില്‍ വെച്ച് ജീവനുള്ള രണ്ട് പാമ്പുകളെ കറിവെയ്ക്കാനായി വാങ്ങുന്നതു മുതലാണ് ഫിറോസിന്റെ വീഡിയോ തുടങ്ങുന്നത്. പ്രദേശവാസിയായ ഒരു സ്ത്രീയുടെ സഹായത്തോടെ പാമ്പിനെ വൃത്തിയാക്കുന്ന സംഘം വിയറ്റ്‌നാമിന്റെ തനത് രീതിയിലാണ് പിന്നീട് കറി വെയ്ക്കുന്നത്. കറി തയാറാക്കിയ ശേഷം അത് ഫിറോസ് കഴിക്കാനായി വിളമ്പുകയും ചെയ്യുന്നുണ്ട്. ആറര ലക്ഷത്തോളം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞ വീഡിയോയ്ക്ക് 11 മിനുട്ടിലധികം ദൈര്‍ഘ്യമാണുള്ളത്. ഫിറോസിന്റെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരത്തിലേറെ കമന്റുകളും വീഡിയോക്കുണ്ട്.
ALSO READ: സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം
യൂട്യൂബില്‍ ഫിറോസിന്റെ സ്ഥിരം കാഴ്ചക്കാരിലൊരാള്‍ വീഡിയോ മുഴുവന്‍ കാണാനാവാതെ പകുതിയ്ക്കു മുമ്പേ നിര്‍ത്തി പോയെന്ന് അഭിപ്രായപ്പെടുമ്പോള്‍ കിട്ടിയാല്‍ തനിയ്ക്കും രണ്ട് കഷ്ണം കഴിക്കണമെന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു കൂട്ടം ആളുകളും വീഡിയോക്കുണ്ട്. അതേസമയം, ഫിറോസ് കറി കഴിക്കുന്നൊന്നും ഇല്ലല്ലോ അതുകൊണ്ട് ടെന്‍ഷനൊഴിവായെന്നും പറഞ്ഞ് ആശ്വസിക്കുന്നവരും വീഡിയോക്ക് കാഴ്ചക്കാരായുണ്ട്. ഒരു പാമ്പിന് കിലോയ്ക്ക് 2400 രൂപ വില നല്‍കിയാണ് ഫിറോസ് കറിയ്ക്കായെത്തിക്കുന്നത്.
‘ശുദ്ധ അസംബന്ധം’, ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി തൃശൂർ മേയർ എംകെ വർഗീസ്
‘വീഡിയോ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ അരോചകമായി തോന്നാം. എന്നാല്‍ അതില്‍ കാര്യമില്ലെന്നും ഈ നാട്ടുകാരുടെ സ്ഥിരം ഭക്ഷണമാണിതെന്നും നമ്മള്‍ ചിക്കനും മീനുമൊക്കെ വാങ്ങി കറിവെയ്ക്കുന്ന പോലെയേ അവര്‍ക്കിത് ഉള്ളൂവെന്നും വീഡിയോക്ക് ആമുഖമായി ഫിറോസ് പറഞ്ഞു. ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന യൂട്യൂബ് ചാനലിലാണ് ഫിറോസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 82.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഈ ചാനലിനുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here