നമ്മുടെ ശരീരം പൊള്ളുന്നത് പലര്‍ക്കും ശീലമുള്ള ഒരു കാര്യമാണ്. അടുക്കളയില്‍ പാചകം ചെയ്യുമ്പോഴും ചൂട് വെള്ളത്തില്‍ കുളിക്കുമ്പോഴും വസ്ത്രം ഇസ്തിരിയിടുമ്പോഴും പൊള്ളലുണ്ടാകുന്നത് പതിവാണ്.
ഏതെങ്കിലും തരത്തില്‍ പൊള്ളലേറ്റാല്‍ ഉടന്‍തന്നെ പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ കഴുകുകയാണ് പതിവ്. അല്ലെങ്കില്‍ ഉടന്‍തന്നെ ടൂത്ത്‌പേസ്റ്റ് പുരട്ടുന്നതും നമ്മുടെ ശീലമാണ്.
Also Read: മഴ വരുന്നേ മഴ ! അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത
എന്നാല്‍ പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. പൊള്ളലേറ്റാല്‍ ഉടന്‍ ചെയ്യേണ്ട ചില കാര്യങ്ങളാണ് ചുവടെ,
സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.
10-20 മിനുട്ട് തണുത്ത (ഐസ് വെള്ളമല്ല) ഒഴുകുന്ന വെള്ളം ഉപയോഗിച്ച് പൊള്ളല്‍ തണുപ്പിക്കുക.
പൊള്ളലേറ്റ ഭാഗത്തുള്ള ആഭരണങ്ങളും ഇറുകിയ വസ്ത്രങ്ങളും ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക.
വൃത്തിയുള്ളതും അണുവിമുക്തവുമായ തുണി ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം സൗമ്യമായി ഒപ്പുക.
വേദനയ്ക്കും വീക്കത്തിനും ഓവര്‍-ദി-കൗണ്ടര്‍ വേദനസംഹാരികള്‍ ഉപയോഗിക്കുക.
വെണ്ണ, എണ്ണ, ലോഷനുകള്‍ അല്ലെങ്കില്‍ ക്രീമുകള്‍ എന്നിവയൊന്നും ഉപയോഗിക്കരുത്.
കടുത്ത ചൂടുവെള്ളത്തില്‍ പൊള്ളലേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here