ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  ബഹിരാകാശ നിലയത്തിലെത്തി

ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യന്‍ പൗരന്മാരായ അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ ലീഡ് ആയ നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകീട്ട് 6.42 നാണ് എക്‌സ് 2 ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടത്. സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പടെ ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഇവരെ സ്വാഗതം ചെയ്യാനെത്തി.

സ്തനാർബുദ ഗവേഷകയാണ് റയ്യാന ബർനാവി.  യാത്രയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് റയ്യാന ബർനാവി പറഞ്ഞു. സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റയ്യാന വ്യക്തമാക്കി..

മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണ്‍ ആണ് മിഷന്‍ ലീഡർ. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 10 ദിവസം ചെലവഴിക്കുന്ന രീതിയിലാണ് യാത്ര പദ്ധതിയിട്ടിരിക്കുന്നത്.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. എഎക്‌സ് 2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk