എയ്ഡ ഒരു റോബോട്ടാണ് വെറും ഒരു റോബോട്ടല്ല ആൾ ആർട്ടിസ്റ്റാണ്. എയ്ഡ വരച്ച ചിത്രത്തിന്റെ വില എത്രയാണെന്നറിയാമോ 110 കോടി രൂപ. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രമാണ് എയ്ഡ വരച്ചത്. ചിത്രം ലേലത്തിൽ വിറ്റുപോയത് 13 കോടി ഡോളറിനാണ് ഏകദേശം 110 കോടി രൂപയൊളം വരും ഈ തുക.
‘എ.ഐ. ഗോഡ്’ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിനെ ലേലത്തിനെത്തിച്ചത് ലണ്ടനിലെ ലേലസ്ഥാപനമായ സൊതബീസാണ്. ഒരു ഹ്യൂമനോയിഡ് റോബോട്ടുവരച്ച ആദ്യ ചിത്രമെന്ന സവിശേഷതയും ‘എ.ഐ. ഗോഡ്’ എന്ന ചിത്രത്തിനുണ്ട്.
Also Read: ‘ക്യൂട്ട്’ അല്ല ഈ പാണ്ട; ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ‘ടോക്സിക് പാണ്ട’
ഹ്യുമനോയിഡ് റോബോട്ടായ എയ്ഡക്ക് ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർഥമാണ് ആ പേര് നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഓക്സ്‌ഫഡ്, ബർമിങ്ങാം സർവകലാശാലകളിലെ വിദഗ്ധരുടെ സംഘമാണ് ആധുനിക കലയിൽ വിദഗ്ധനായ എയ്ഡൻ മെല്ലറുടെ നേതൃത്വത്തിലാണ് റോബോട്ടിനെ രൂപകല്പന ചെയ്തിരിക്കുന്നത്.
Also Read: ഹെർ; വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷമാക്കി ജപ്പാൻകാരൻ
പുരോഗമിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തന്റെ കലാസൃഷ്ടി പ്രോത്സാഹനമാകുമെന്നാണ് തന്റെ ചിത്രം വിറ്റുപോയതിനെ പറ്റി എയ്ഡ പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here