കാഞ്ഞങ്ങാട് ആശുപത്രിയിൽ ആദ്യ പ്രസവം; വിവരം പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.ഇപ്പോഴിതാ ഈ ആശുപത്രിയിൽ ആദ്യ പ്രസവം നടന്ന വിവരം വ്യക്തമാക്കി മന്ത്രി വീണ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നതെന്നും അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

also read:മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കാസര്ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില് ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്കുഞ്ഞും സുഖമായിരിക്കുന്നു.
കാസര്ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്ക്കാര് വലിയ പ്രാധാന്യമാണ് നല്കുന്നത്. ജില്ലയില് രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് കാത്ത് ലാബിന്റെ നിര്മ്മാണം പൂര്ത്തിയാക്കി പ്രവര്ത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്മ്മാണത്തിനായി 23 കോടി രൂപ അനുവദിച്ചു. കാസര്ഗോഡ് മെഡിക്കല് കോളേജിന്റെ അനുബന്ധ നിര്മ്മാണ പ്രവര്ത്തികള്ക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസര്ഗോഡ് ജില്ലയില് പുതിയ സര്ക്കാര് നഴ്‌സിംഗ് കോളേജ് അനുവദിക്കാന് തത്വത്തില് അനുമതി നല്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്ത്ഥ്യമാക്കിയത്. ഈ ആശുപത്രിയ്ക്കായി 12 പുതിയ തസ്തികകള് ഈ സര്ക്കാരിന്റെ കാലയളവില് സൃഷ്ടിച്ചു. അധിക തസ്തികകള് സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.
ഇക്കഴിഞ്ഞ മാര്ച്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്ക്ക് ഒ.പി. സേവനവും 77 പേര്ക്ക് ഐ.പി. സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സര്ക്കാരിന്റെ 9.41 കോടിയുടെ പ്ലാന് ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്മ്മാണം പൂര്ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില് മെഡിക്കല് ഉപകരണങ്ങള് ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര് ഓപ്പറേഷന് തിയേറ്ററും കേന്ദ്രീകൃത മെഡിക്കല് ഗ്യാസ് സിസ്റ്റവും സജ്ജമാക്കി. മോഡുലാര് ഓപ്പറേഷന് തിയേറ്റര് ഉള്പ്പെടെ മൂന്ന് ഓപ്പറേഷന് തിയേറ്ററുകള്, കേന്ദ്രീകൃത മെഡിക്കല് ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എന്.സി.യു, ഐ.സി.യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒ.പി. വിഭാഗം, ഫാര്മസി, ലാബ് എന്നിവയുടെ സജ്ജീകരിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News