ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി; സംഘത്തിൽ 11 മലയാളികളും

ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷൻ അജയ് വഴി ആദ്യ ഇന്ത്യൻ സംഘം ദില്ലിയിലെത്തി. ആദ്യ സംഘത്തിൽ 11 മലയാളികളുമുണ്ട്.

ALSO READ: “റിപ്പോര്‍ട്ടര്‍ ചാനലാണല്ലേ..? എങ്കില്‍ പൊള്ളും…” നിയമന തട്ടിപ്പില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചു; മുഖ്യമന്ത്രി

ഇസ്രയേലിലെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി നിരവധി ഇന്ത്യൻ വിദ്യാര്ഥികളുണ്ട്. ഇത് കൂടാതെ കെയർഗിവേഴ്സ് പോലുള്ള ജോലികളിൽ ഏർപ്പെടുന്ന ഇന്ത്യക്കാർ അനവധി പേർ ഇസ്രയേലിലുണ്ട്. ഇവരിൽ മടങ്ങിവരേണ്ടവർക്കായാണ് ഓപ്പറേഷൻ അജയ് ഏർപ്പെടുത്തിയത്.

ALSO READ: തടസങ്ങള്‍ മറികടന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; മുഖ്യമന്ത്രി

അതേസമയം, ഇസ്രായേല്‍ ഗാസ സംഘര്‍ഷം രൂക്ഷമായിത്തന്നെ തുടരുകയാണ്. മ​ധ്യ ഗാസ ചീ​ന്തി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ അ​ഭ​യം​തേ​ടി​യ 18 ​പേ​രെ ഇ​സ്ര​യേ​ൽ സേ​ന ബോം​ബി​ട്ട് കൊ​ന്നു. ​ശാ​ത്തി ക്യാ​മ്പി​ൽ 10 പേ​രെ​യും ബോം​ബി​ങ്ങി​ൽ വ​ധി​ച്ചു. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാണ് യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കുന്നത്. വ​ലി​യ ​കെ​ട്ടി​ട​ങ്ങ​ളും സാ​ധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വ​ർ​ഷി​ച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News