യുദ്ധഭൂമിയിൽ നിന്ന് അവർ തിരിച്ചെത്തി, ആശ്വാസ തീരത്ത് കേരളം

ഇസ്രയേലിന്റെ യുദ്ധഭൂമിയിൽ നിന്ന് ആദ്യ സംഘത്തിലെ മലയാളികള്‍ തിരികെയെത്തി. അഞ്ച് പേര്‍ നോര്‍ക്ക വഴിയും രണ്ട് പേര്‍ സ്വന്തം നിലയിലുമാണ് തിരികെ നാട്ടിലെത്തിയത്. ഇസ്രയേലില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിച്ചാല്‍ തിരികെ പോകാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: വൈകുന്നേരം ചായയ്‌ക്കൊപ്പം രുചിയൂറും കിളിക്കൂട്… ഈസി റെസിപ്പി

ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷൻ അജയ് വഴി ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാവിലെയാണ് ദില്ലിയിലെത്തിയത്. ആദ്യ സംഘത്തിൽ 11 മലയാളികൾ ഉണ്ടായിരുന്നു. ഇസ്രയേലിലെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി നിരവധി ഇന്ത്യൻ വിദ്യാര്ഥികളുണ്ട്. ഇത് കൂടാതെ കെയർഗിവേഴ്സ് പോലുള്ള ജോലികളിൽ ഏർപ്പെടുന്ന ഇന്ത്യക്കാർ അനവധി പേർ ഇസ്രയേലിലുണ്ട്. ഇവരിൽ മടങ്ങിവരേണ്ടവർക്കായാണ് ഓപ്പറേഷൻ അജയ് ഏർപ്പെടുത്തിയത്.

ALSO READ: ഇസ്രയേലിനെ പിന്തുണച്ച് ഇട്ട പോസ്റ്റിൽ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം; പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ പോസ്റ്റ് വിവാദത്തിലേക്ക്

അതേസമയം, ഇസ്രായേല്‍ ഗാസ സംഘര്‍ഷം രൂക്ഷമായിത്തന്നെ തുടരുകയാണ്. മ​ധ്യ ഗാസ ചീ​ന്തി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ അ​ഭ​യം​തേ​ടി​യ 18 ​പേ​രെ ഇ​സ്ര​യേ​ൽ സേ​ന ബോം​ബി​ട്ട് കൊ​ന്നു. ​ശാ​ത്തി ക്യാ​മ്പി​ൽ 10 പേ​രെ​യും ബോം​ബി​ങ്ങി​ൽ വ​ധി​ച്ചു. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാണ് യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കുന്നത്. വ​ലി​യ ​കെ​ട്ടി​ട​ങ്ങ​ളും സാ​ധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വ​ർ​ഷി​ച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News