മണിപ്പുരിലെ വംശീയകലാപത്തില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ആദ്യബാച്ച് ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘം കണ്ണൂരിലെത്തിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരണം നല്‍കി. ക്യാമ്പസിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കി.
Also Read: മണിപ്പൂർ വിഷയം; അമേരിക്കയിൽ റാലി നടത്തി
മണിപ്പുര്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സീറ്റുകള്‍ അനുവദിക്കാന്‍ ആഗസ്തില്‍ ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനമായത്. തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല മണിപ്പുര്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്. സര്‍വകലാശാലയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യവും സാമ്പത്തിക സഹായവും നല്‍കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Also Read: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here