‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇനി കേരളത്തിന്റേത്’, ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്, മുഖ്യാഥിതി ആയി മമ്മൂട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമോ? വെറും വെള്ളപേപ്പറിൽ സീലില്ലാതെ പക്ഷാഘാതമെന്ന് വാദം; പകർപ്പ് കൈരളി ന്യൂസിന്

രോഗങ്ങൾ ഉണ്ടാക്കി വക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന നടൻ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. നടനെ കാണാൻ നിരവധി പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. 54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ഇതോടെ മാറി.

ALSO READ: ‘വരുമാനം ഉണ്ടായിട്ടും റെയിൽവേയിൽ നവീകരണം ഇല്ല, ഒഴിവുകൾ ഉണ്ടായിട്ടും നിയമനമില്ല’, ഈ ചങ്ങല കേരളത്തിന് വേണ്ടി

3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്. ഹൈബി ഈഡൻ എം പി , മേയർ എം അനിൽകുമാർ , ടി ജെ വിനോദ് എം എൽ എ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. എം എൽ എ ഫണ്ട് , ആശുപതി വികസന സമിതി ഫണ്ട്, കൊച്ചിൻ ഷിപ്പിയാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ സി എസ് ആർ ഫണ്ട്, റോട്ടറി ക്ലബ് , ഇന്കെൽ എന്നിവരുടെല്ലാം പിന്തുണയോടെയാണ് പദ്ധതി പൂർത്തീകരിച്ചത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News