ശ്മശാനത്തില്‍ പൂജ നടത്തി 29കാരന്‍; ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തില്‍ ആദ്യ അറസ്റ്റ്

Crime

ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തിന് കീഴില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്മശാനത്തില്‍ പൂജകള്‍ ചെയ്ത് തനിക്ക് അമാനുശിക കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അശ്വിന്‍ മക്വാന എന്ന യുവാവാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് രാജ്‌കോട്ട് ജില്ലയിലെ ദൊരാജി ടൗണിലെ ശ്മശാനത്തിലാണ് പൂജകള്‍ നടത്തിയത്.

ALSO READ: യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും;ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പനയിലും വ്യാജം

സെപ്തംബര്‍ രണ്ടിനാണ് ദുര്‍മന്ത്രവാദ നിവാരണ നിയമം പ്രാബല്യത്തില്‍ വന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഒഫ് ഹ്യൂമന്‍ സാക്രിഫൈസ് ആന്‍ഡ് അതര്‍ ഇന്‍ഹ്യൂമന്‍, എവിള്‍ ആന്‍ഡ് അഘോരി പ്രാക്ടീസസ് ആന്‍ജ് ബ്ലാക്ക് മാജിക് ബില്‍ പാസാക്കിയത്. നരബലി അടക്കമുള്ള ദുര്‍മന്ത്രവാദങ്ങള്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News