ബത്തേരി അർബൻ ബാങ്കിലെ നിയമന ശുപാർശ; ഐസി ബാലകൃഷ്ണനെതിരെ പോലീസിൽ പരാതി

case against ic balakrishnan

ബത്തേരി അർബൻ ബാങ്കിലെ നിയമന ശുപാർശയിൽ ആദ്യ പരാതി. ഐസി ബാലകൃഷ്ണൻ പദവി ദുരുപയോഗം ചെയ്തുവെന്നും ഇതേ കാര്യം എൻഎം വിജയന്‍റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ഐസി ബാലകൃഷ്ണൻ ശുപാർശ നൽകിയതിന്‍റെ ശുപാർശ കത്ത്‌ പുറത്തായതിന് പിന്നാലെയാണ് പരാതി നൽകിയത്.

കോൺഗ്രസ്‌ പ്രവർത്തകന്‍റെ മക്കൾക്ക്‌ സ്വീപ്പർ നിയമനത്തിനായാണ് കത്ത്‌ നൽകിയത്. 2021ലെ ഈ നിയമനം എൻഎം വിജയന്റെ മകൻ ജിജേഷിനെ പിരിച്ചുവിട്ട ഒഴിവിലേക്കായിരുന്നു എംഎൽഎ ശുപാർശ നടത്തിയത്. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ എൻഎം വിജയൻ പരാമർശിച്ചിരുന്നു.

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ അത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിലാണ്. അത്മഹത്യപ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി ബാലകൃഷ്ണനും എൻഡി അപ്പച്ചനും വയനാട്ടിൽ നിന്ന് മാറിനിൽകുന്നതായാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎ ഹോസ്റ്റലിലുണ്ടെന്ന് ഓഫീസ്‌ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച്‌ ഓഫ് ആണ്. നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതിയിൽ നൽകിയിട്ടുണ്ട്‌.

ALSO READ; ബത്തേരി അർബൻ ബാങ്ക് നിയമന വിവാദം; ഐ സി ബാലകൃഷ്ണന്റെ ശുപാർശ കത്ത്‌ പുറത്ത്‌

ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ പൂർണരൂപം

സർ,
വയനാട് ജില്ല താലൂക്ക് സുൽത്താൻ ബത്തേരി അസംബ്ലി മണ്ഡലത്തിലെ നിയമ സഭാംഗമായ ശ്രീ ഐസി ബാലകൃഷ്‌ണൻ എംഎൽഎ അദ്ദേഹത്തിന്‍റെ പദവി ദുരുപയോഗം ചെയ്‌തത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പരാതി സമർപ്പിക്കുന്നത്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലേക്ക് നടന്ന കൂടിക്കാഴ്‌ചയിൽ കോൺഗ്രസ് പാർട്ടിയുടെ നേതാവായ ബാലകൃഷ്‌ണൻ എന്നവരുടെ മകൾ അനിലയെ നിയമിക്കണമെന്ന് കാണിച്ച് ഐസി ബാലകൃഷ്‌ണൻ എം.എൽ.എ 21 17 /2021 ന് സുൽത്താൻ ബത്തേരി അർബൻ ബാങ്കിന്‍റെ പ്രസിഡണ്ടിന് തന്‍റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ഔദ്യോഗിക പതിപ്പിച്ച് നൽകുകയുണ്ടായി.

20 ലധികം ഉദ്യോഗാർഥികൾ പങ്കെടുത്ത കൂടിക്കാഴ്ചയിൽ ശ്രീ ഐസി ബാലകൃഷ്‌ണൻ എം.എൽ.എ ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ സമിതി നിയമിക്കുകയുണ്ടായി. സുൽത്താൻ ബത്തേരിയിൽ ബാങ്ക് ഭരണസമിതി അടുത്തിടെ ആത്മഹത്യ ചെയ്‌ത കോൺഗ്രസ് നേതാവ് ശ്രീ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ശ്രീ ഐസി ബാലകൃഷ്‌ണൻ എം.എൽ.എ തനിക്ക് താൽപര്യമുള്ള ഒരു കുട്ടിയെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്തതുകൊണ്ടാണ് എന്‍റെ മകൻ ജിജേഷിന് അർബൻ ബാങ്കിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത് എന്ന് പറഞ്ഞിട്ടുണ്ട്. അർബൻ ബാങ്കിലെ നിയമനത്തിലും ഉയർന്നുവന്ന കോഴ ആരോപണത്തിലും ശ്രീ ഐസി ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ കത്ത്.

എൻഎം വിജയന്‍റെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണന് പങ്കുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൻ്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾക്ക് എഴുതിയ കത്തിൽ എൻഎം വിജയൻ വിശദീകരിച്ചിട്ടുണ്ട്. അർബൻ ബാങ്കിലെ നിയമനത്തിലും അതുമായി ബന്ധപ്പെട്ട പണമിടപാടിലും ഐസി ബാലകൃഷ്‌ണന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ കത്ത്. അർബൻ സഹകരണ ബാങ്ക് നിയമനത്തിലും കോഴ ഇടപാടിലും എൻഎം വിജയന്റെ ആത്മഹത്യയിലുമുള്ള ഐസി ബാലകൃഷ്ണന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പേരിൽ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News