ബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസിൽ ആദ്യ പരാതി

SULTAN BATTERY

ബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസിൽ ആദ്യ പരാതി.22 ലക്ഷം വാങ്ങി കോൺഗ്രസ്‌ നേതാക്കൾ വഞ്ചിച്ചെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി.

നെന്മേനി അപ്പൊഴത്ത്‌ വീട്ടിൽ പത്രോസാണ് പരാതിക്കാരൻ.മരണപ്പെട്ട ഡി സി സി ട്രഷറർ എൻ എം വിജയനും,യുകെ പ്രേമൻ,സക്കറിയ മണ്ണിൽ,സി ടി ചന്ദ്രൻ എന്നിവർ ഇടനിലക്കാരായി പണം വാങ്ങിയെന്ന് പരാതി.വയനാട്‌ ജില്ലാ പ1ലീസ്‌ മേധാവിക്ക്ാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

ALSO READ; മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മുഖ്യമന്ത്രി ഇന്ന് സ്പോൺസർമാരുമായി ചർച്ച നടത്തും

2014 മുതൽ 5 തവണയായി പണം നൽകിയിരുന്നു. മൂന്ന് ലക്ഷം തിരികെ നൽകിയെന്നും 19 ലക്ഷം രൂപ ഇനി ലഭിക്കാനുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ഒത്തുതീർപ്പിന്‌ നൽകിയ ചെക്കുകൾ വ്യാജമായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയംബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ വയനാട്‌ വിജിലൻസ്‌ സോഴ്സ്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ
വിജിലൻസ്‌ ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ്‌ നടപടി. വിഷയത്തിൽപ്രാഥമികാന്വേഷണം ഉടനുണ്ടായേക്കുമെന്നാണ് വിവരം.

ENGLISH NEWS SUMMARY: The first complaint to the police in the Battery Urban Bank scam. Now the complaint is that the Congress leaders cheated by buying 22 lakhs.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News