ഇന്ത്യൻ വിപണി ഇരുകയ്യും നീട്ടി സ്വീകരിച്ച കോംപാക്ട് സെഡാൻ സെഗ്മെന്റിൽ വരുന്ന കാറാണ് ഡിസയർ. കാലാനുസൃതമായ മാറ്റങ്ങളോടെയും ഗ്ലോബൽ എൻസിഎപിയിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങും നേടിയാണ് പുതിയ ഡിസയർ വിപണിയിലേക്കെത്തുന്നത്. നാലാം തലമുറ ഡിസയർ ഡീലർഷിപ്പുകളിൽ എത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിച്ചതായി ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല. എന്നാൽ പിഎസ് മോട്ടോർഹബ് എന്ന യൂട്യൂബ് ചാനലിൽ 2024 മാരുതി ഡിസയറിന്റെ ആദ്യ ഡെലിവറി എന്ന തലക്കെട്ടിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡീലർഷിപ്പിൽ നിന്ന് പുതിയ ഡിസയർ പുറത്തിറങ്ങുന്ന ഒരു ചെറിയ വീഡിയോയാണ് പ്രചരിക്കുന്നത്.
താൽക്കാലിക ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പ്ലേറ്റും വീഡിയോയിലുള്ള വാഹനത്തിൽ കാണാൻ സാധിക്കും. ഉപഭോക്താവിൻ്റെ മുഖം വീഡിയോയിൽ വ്യക്തമല്ല. ഔദ്യോഗികമായി ഡെലിവറികൾ ആരംഭിച്ചു എന്ന് ഇതുവരെ മാരുതി പറഞ്ഞിട്ടുമില്ല അതിനാൽ തന്നെ ഈ വീഡിയോ യാഥാർത്ഥ്യമാണെന്ന് കരുതാൻ സാധിക്കില്ല.
Also Read: ഡിസയറെ ആഘോഷിക്കാൻ വരട്ടെ വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട് ഹോണ്ട
വീഡിയോകളുടെ സത്യാവസ്ഥ അറിയാതെ ഉപഭോക്താക്കൾ അക്ഷമരാവരുത് എന്ന് മാരുതി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മോഡലുകളിലായാണ് ഡിസയറിന്റെ പുതിയ പ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here