എന്‍ഫീല്‍ഡ് ഫാന്‍സിന് സന്തോഷ വാര്‍ത്ത; ആദ്യ ഇലക്‌ട്രിക് ബൈക്ക് ദിവസങ്ങൾക്കകം അവതരിപ്പിക്കും

യൂത്തന്മാരെയും പഴയ തലമുറയെയും കാലങ്ങളായി ഒരുപോലെ ത്രസിപ്പിക്കുന്ന ബ്രാൻഡാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ എല്ലാ മോഡലുകൾക്കും എന്നും ആവശ്യക്കാരുണ്ട്. എന്നാൽ, പുതുകാലത്തിൻ്റെ ആവശ്യകതയ്ക്ക് അനുസരിച്ച് ഒരു പരീക്ഷണത്തിന് മുതിർന്നിരിക്കുകയാണ് എൻഫീൽഡ്.

Also Read: ഡിഫൻഡറിനെ ഡിഫീറ്റ് ചെയ്യാൻ ആകില്ല മക്കളെ; വിൽപനയിൽ മുന്നിൽ

ഇ-ബൈക്ക് ആണ് ആ പരീക്ഷണം. ഇത് വിജയിക്കുമോ അതോ പരാജയപ്പെടുമോയെന്നത് ദിവസങ്ങൾക്കകം അറിയാം. എൻഫീൽഡിൻ്റെ ആദ്യ ഇലക്‌ട്രിക് ബൈക്ക് നവംബർ നാലിന് അവതരിപ്പിക്കും. ഫാൻസിന് ഡിസൈനും ലുക്കും ഇഷ്ടപ്പെടുമോയെന്ന് കണ്ടറിയണം.

മോഡൽ പുറത്തുവിട്ട് ദിവസങ്ങൾക്കുള്ളിൽ ഇഐസിഎംഎ മോട്ടോര്‍ഷോയിൽ ബൈക്ക് പ്രദർശിപ്പിക്കും. മോട്ടോർ സൈക്കിളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് ഇലക്‌ട്രിക് ബൈക്കിന്റെ ടീസർ ചിത്രം പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News