ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഒന്നിന് പുറപ്പെടും. ഈ മാസം 31 ന് ഹജ്ജ് ക്യാമ്പ് ആരംഭിക്കും.3249 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ജൂൺ 1 മുതൽ 10 വരെ 9 വിമാനങ്ങൾ ഹജ്ജ് സർവ്വീസ് നടത്തും. സൗദി എയർലൈൻസിൻ്റെ വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും തീർത്ഥാടകരെ കൊണ്ടുപോകുന്നത്.

Also Read: ആറാം ഘട്ട വോട്ടെടുപ്പ്; 58 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും

ജൂൺ ഒന്നിന് പുലർച്ചെ 5.55 നാണ് ആദ്യ സർവ്വീസ്.മെയ് 31 ന് ഹജ്ജ് ക്യാമ്പ് ആരംഭിക്കും.ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് ക്യാമ്പിൽ ഒരുക്കുമെന്ന് മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ തവണ 2030 പേരാണ് കണ്ണൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടത്.ഇത്തവണ 1219 പേർ അധികമായി യാത്ര ചെയ്യും.

Also Read: ദേവഗൗഡ അറിഞ്ഞുകൊണ്ടാണ് പ്രജ്വല്‍ നാടുവിട്ടത്; ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ഹജ്ജ് ക്യാമ്പിൽ വിശ്രമ മുറി,പ്രാർത്ഥന മുറി,ഭക്ഷണം,ആരോഗ്യ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.സൗദി എയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളാണ് ഇത്തവണ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News