കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു

സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം കണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കണ്ണൂർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ 1.30 ന് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. 145 പേരടങ്ങിയ സംഘമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിലേക്ക് പുറപ്പെട്ടത്.

കെ കെ ശൈലജ എം എൽ എ, മുൻ എം എൽ എ എം വി ജയരാജൻ, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, പി ടി അക്ബർ, മട്ടന്നൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, എംബാർക്കേഷൻ നോഡൽ ഓഫീസർ എം സി കെ അബ്ദുൾ ഗഫൂർ ഹജ്ജ് സെൽ ഓഫീസർ എൻ നജീബ്, കിയാൽ എം ഡി സി ദിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News