ചെന്നൈ നഗരത്തില്‍ ശക്തമായ മഴ; റോഡും വീടുകളും വെള്ളത്തില്‍, വാഹനഗതാഗതവും തടസപ്പെട്ടു

ചെന്നൈ നഗരത്തില്‍ ശക്തമായ മഴ. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ശക്തമായ മഴയില്‍ റോഡുകളും പാര്‍പ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിലായി.

Also Read : വിവാഹദിനത്തില്‍ മരണമാസ് ലുക്കില്‍ കുതിരപ്പുറത്തെത്തി; പക്ഷേ പണിപറ്റിച്ച് കുതിര, നാണംകെട്ട് വരന്‍

വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ ചെയ്തു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. മഴയില്‍ പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി മെയിന്റോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ പെയ്തു.

ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.

Also Read : പുതിയ പ്രണയത്തെച്ചൊല്ലി തർക്കം, ബിബിഎ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന് ഗേ സുഹൃത്ത്

മഴക്കെടുതിയില്‍ ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. കോളേജുകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കില്ല. അതേസമയം ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News