ഇന്ത്യയിൽ ആദ്യ HMP വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ചൈനയിൽ പടർന്ന് പിടിക്കുന്ന അതെ വൈറസാണോ ബംഗളുരുവിൽ എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. അതിനായി കുഞ്ഞിൽ നിന്നും സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിയശോധനകൾ നടത്തിവരികയാണ്.
Also read: ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് . പനി, തുമ്മൽ ചുമ, ജലദോഷം, എന്നിവയാണ് എച്ച് എം പിവിയുടെ ലക്ഷണങ്ങൾ. ഈ വൈറസ് 2001 മുതൽ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്.
ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം മാറുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ രോഗം മരണത്തിന് കാരണമായേക്കാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here