ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിൽ; മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

ബിഹാറിലെ പട്‌നയില്‍ ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കും.

Also read:കോഴിക്കോട് ചാത്തമംഗലത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

കോണ്‍ഗ്രസ്, ആര്‍ജെഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി (ശരദ് പവാര്‍), സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളും, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ അണിചേരും. റാലി സംഘടിപ്പിക്കുന്നത് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം ഊട്ടിയുറപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ്.

Also read:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; പൂര്‍ണ സജ്ജമായി ആരോഗ്യവകുപ്പ്

മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍, ജെഡിയുവിന് ശക്തമായ മുന്നറിപ്പ് നല്‍കുക കൂടി ബിഹാറില്‍ സംഘടിപ്പിക്കുന്ന റാലിയിലൂടെ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News