രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ്; ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കും

രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് തയ്യാറെടുത്ത് കേരളം. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരുമായി സഹകരിച്ച് ആദ്യമായിട്ടാണ് ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്. ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ വച്ച് നടക്കുന്ന കോൺക്ലേവിൽ ആയിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇത്തരമൊരു അവസരം സൃഷ്ടിച്ചെടുക്കുന്നതിൽ കേരളം നേടിയ മുന്നേറ്റം ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ലഭിച്ച ആദ്യ അനുകൂല മുന്നേറ്റം കൂടിയാണ്.

ALSO READ:സ്വവർഗ വിവാഹ വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നിന്ന് പിന്മാറി ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന
കോൺക്ലേവിന് മുന്നോടിയായി വിവിധ പരിപാടികളാണ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്. ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഈ വർഷം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ALSO READ: ‘കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാരവത്കരിക്കില്ല, ആലുവയില്‍ 190 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിക്കാനും പദ്ധതി’; മന്ത്രി റോഷി അഗസ്റ്റിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News