ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍

ഐബിഎം ഒരു സംസ്ഥാന സർക്കാരിനോട് ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കും. കോൺക്ലേവിന് മുന്നോടിയായി വിവിധ പരിപാടികളാണ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത് എന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ALSO READ: കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നൽകുന്ന സഹകരണവും പ്രശംസനീയമാണ്. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തിന്റെ ഐടി മേഖലക്ക് കരുത്തു പകരാൻ ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിട സമുച്ചയമൊരുങ്ങുന്നു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഐബിഎം ഒരു സംസ്ഥാന സർക്കാരിനോട് ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളില് കൊച്ചിയില് വച്ച് സംഘടിപ്പിക്കുകയാണ്. കോൺക്ലേവിന് മുന്നോടിയായി വിവിധ പരിപാടികളാണ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്. ഐബിഎം ഇന്ത്യ സീനിയർ ടെക്നിക്കൽ സ്റ്റാഫ് അംഗമായ ശ്രീനിവാസൻ മുത്തുസാമി പങ്കെടുക്കുന്ന ടെക് ടോക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ടെക്നോപാർക്കിൽ ആദ്യ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. നാളെ(ജൂൺ 20) ഉച്ചക്ക് മൂന്ന് മണിക്ക് കൊച്ചി ഇൻഫോ പാർക്കിലും മറ്റന്നാൾ രാവിലെ 11 മണിക്ക് കോഴിക്കോട് സൈബർ പാർക്കിലും ടെക്ക് ടോക്ക് സംഘടിപ്പിക്കുന്നുണ്ട്.
ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് നമുക്ക് മുതൽക്കൂട്ടാകും. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നൽകുന്ന സഹകരണവും പ്രശംസനീയമാണ്. ആയിരത്തോളം പ്രതിനിധികള് പങ്കെടുക്കുന്ന കോണ്ക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News