പ്രഥമ സാർവദേശീയ സാഹിത്യോത്സവം ഞായറാഴ്‌ച ആരംഭിക്കും. കേരള സാഹിത്യ അക്കാദമിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന പരിപാടി ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. സാഹിത്യകാരി സാറാജോസഫ് പതാക ഉയർത്തും.
ALSO READ: നരസിംഹം ഇറങ്ങിയിട്ട് 24 വർഷങ്ങൾ; ആശിർവാദ് സിനിമാസിന്റെ വാർഷികം ആഘോഷിച്ച് താര കുടുംബങ്ങൾ
പകൽ മൂന്നിന് പഞ്ചവാദ്യത്തോടെ സാഹിത്യ അക്കാദമി അങ്കണത്തിൽ ഒരുക്കുന്ന വേദിയിൽ ആണ് തുടക്കം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഫെസ്‌റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അശോക് വാജ്‌പേയ് മുഖ്യാതിഥിയാകും. ഫെസ്‌റ്റിവൽ ബുക് മന്ത്രി ആർ ബിന്ദുവും ഫെസ്‌റ്റിവൽ ബുള്ളറ്റിൻ മന്ത്രി കെ രാജനും പ്രകാശനം ചെയ്യും. നടൻ പ്രശകാശ് രാജ്, ആസ്ട്രേലിയൻ കവി ലെസ് വിക്‌സ്, ടി എം കൃഷ്‌ണ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയവർ പ്രത്യേക അതിഥികളാകും. കേരളത്തിനകത്തും വിദേശത്തും നിന്നുമായി അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
സാഹിത്യ അക്കാദമി, ടൗൺ ഹാൾ എന്നിവിടങ്ങളിൽ ഒരുക്കിയ നാല് വേദികളിലാണ് വിവിധ പരിപാടികൾ. അതോടൊപ്പം ടൗൺഹാളിൽ 150 ഓളം സ്‌റ്റാളുകളുകളിൽ പുസ്‌കോൽസവവും സംഘടിപ്പിച്ചിട്ടുണ്ട്. ആറ് ദിവസവും വൈകുന്നേരം കലാപരിപാടികളും ഉണ്ടാവും.
സാഹിത്യോൽസവത്തിൽ നാളെ ജനുവരി 28ന് വേദി ഒന്ന് പ്രകൃതിയിൽ പകൽ മൂന്ന് മണിക്ക് പഞ്ചവാദ്യവും തുടർന്ന് ഉദ്‌ഘാടന സമ്മേളനം. ശേഷം വൈകീട്ട് ആറ് മുതൽ 6.30 വരെ ‘സംഗീതവും ജനങ്ങളും’ എന്ന വിഷയത്തിൽ ടി എം കൃഷ്‌ണയുടെ പ്രഭാഷണം. ശേഷം ഏഴ് മുതൽ 8.30 വരെ ടി എം കൃഷ്‌ണയുടെ സംഗീതകച്ചേരിയു നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here