കോയമ്പത്തൂരിന് ആദ്യ വനിതാ ബസ് ഡ്രൈവര്‍

കോയമ്പത്തൂര്‍ ജില്ലയിലെ ബസ് ഡ്രൈവറായി ഇരുപത്തി നാലു വയസുകാരി ഷര്‍മിള. തിരുവള്ളുവര്‍ നഗറുകാരിയായ ഈ മലയാളി പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഷൊര്‍ണൂര്‍ കുളപ്പുള്ളി മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി മുരുകേശന്‍ ദമ്പതികളുടെ മകളായ ഹേമയുടെ മകള്‍ ഷര്‍മിളയാണ് ഈ താരം.

ലൈസന്‍സ് കിട്ടിയെങ്കിലും പലരും ജോലി തരാന്‍ വിമൂഖത കാണിച്ചു. പിന്നീട് ഷര്‍മിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം നല്‍കിയത് കോയമ്പത്തൂരില്‍ നൂറോളം ബസുകള്‍ ഉള്ള വി.വി. ബസ്സുടമ ദുരൈ കണ്ണനാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 11.30 വരെ ഓടിക്കണം. സര്‍ക്കാര്‍ ബസ് ഓടിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ഷര്‍മിള പറഞ്ഞു.

അച്ഛന്റെ ഓട്ടറിക്ഷയില്‍ പഠിച്ച ബാല്യപാഠങ്ങളാണ് മികച്ച ഡ്രൈവര്‍ ആകണമെന്നുള്ള ആഗ്രഹം ഉണ്ടായതെന്ന് ഷര്‍മിള പറഞ്ഞു ഫാര്‍ര്‍മസിയില്‍ ഡിപ്ലോമ ബിരുദം നേടി അച്ഛന്റെ കൂടെ കൂടിയപ്പോള്‍ തുടങ്ങിയതാണ് ഹെവി വെഹിക്കിള്‍ ലൈസന്‍സ് വേണമെന്നുള്ള ആഗ്രഹം. ഇതിനിടെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാനായി കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News