പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ അതൃപ്തി, ബിജെപിയിൽ ഭിന്നത രൂക്ഷം

പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബിജെപിയിൽ അതൃപ്തി. ഇത് പാർട്ടിയിൽ തന്നെ ഭിന്നതയ്‌ക്കാണ്‌ തുടക്കം കുറിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നരേന്ദ്രമോദി ഉല്‍പ്പെടെ 160 ഓളം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിക്കുക. നരേന്ദ്രമോദിയെ ദക്ഷിണേന്ത്യയില്‍ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിപ്പിക്കാനുള്ള സാധ്യത തേടുന്നുണ്ട്.

ALSO READ: സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അവസാനിച്ചത് പുലര്‍ച്ചെ മൂന്നരയോടെയാണ്. കേരളത്തിലെയടക്കം സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കും. വിജയ സാധ്യത കണക്കിലെടുത്ത് മികച്ച സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാനാണ് ബിജെപി ശ്രമം. സിറ്റിംഗ് എം.പി മാരില്‍ പലര്‍ക്കും സീറ്റുകള്‍ നഷ്ട്ടമാകുമെന്നാണ് വിവരം . സിനിമാ – കായിക മേഖലയില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയേക്കും. നരേന്ദ്ര മോദി നിലവിലുള്ള മണ്ഡലത്തിന് പുറമേ ദക്ഷിണേന്ത്യയിലും മത്സരിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്.

ALSO READ: ‘ആ ഭാർഗവീനിലയത്തിൽ പുറം ലോകവുമായി ബന്ധമില്ലാതെ മോഹൻലാൽ താമസിച്ചു, ഒടുവിൽ ഞാൻ ചെന്നപ്പോഴാണ് ഭീകരത മനസിലായത്’

ജോതി രാതിദ്യ സിന്ധ്യ ഗുണയിലും, രാജ്‌നാഥ് സിംഗ് ലക്‌നൗവിലും മത്സരിക്കുമെന്നാണ് നിലവിലെ സൂചന. ദില്ലിയിലെ ഏഴ് സിറ്റിങ് എം.പി മാരില്‍ രണ്ട് പേര്‍ മാത്രമേ മത്സര രംഗത്തുണ്ടാകൂ എന്നാണ് വിവരം .80 സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ബിജെപി 74 സീറ്റുകളില്‍ മത്സരിച്ചേക്കും. എൻഡിഎ സഖ്യകക്ഷികളായ ആർഎൽഡിക്കും അപ്നാ ദളിനും രണ്ട് സീറ്റുകള്‍ വീതവും എസ്ബി എസ്പി യും നിഷാദ് പാര്‍ട്ടിയും ഓരോ സീറ്റിലും മത്സരിച്ചേക്കും. അസമില്‍ ബിജെപി പതിനൊന്ന് സീറ്റിലും അസം ഗണ പരിഷത്ത് രണ്ട് സീറ്റിലും യുപിപിഎൽ ഒരു സീറ്റിലും മത്സരിക്കും. ഹരിയാനയില്‍ സഖ്യമില്ലാതെ മത്സരിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News